NCT
KeralaNewsThrissur News

അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.

വടക്കേക്കാട് : അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.  വടക്കേക്കാട് സ്വദേശി ബീവി കെ ബിന്ത് (51) ടീച്ചറാണ് മരിച്ചത്. കല്ലൂർ പള്ളിയുടെ സമീപം ആറ്റുപ്പുറം കീക്കോട്ട് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ മകളും അക്ഷര കോളേജ് ഹാരിസ് തങ്ങളുടെ സഹോദരിയുമാണ് ബീവി കെ ബിന്ത്.

പൊന്നാനി എംഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപികയാണ്. അറക്കൽ അമീന കുട്ടിയാണ് മാതാവ്. ആദിൽ ഏക മകനാണ്. കബറടക്കം ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് കല്ലൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തും.

Related posts

കൂർക്കാഞ്ചേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്കേറ്റു.

murali

ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി.

murali

വാടാനപ്പിള്ളിയിൽ കൽപണിയുടെ മറവിൽ അതിഥി തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന: പ്രതി അറസ്റ്റിൽ.

murali
error: Content is protected !!