NCT
KeralaNewsThrissur News

തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി ഉൾപ്പെടെ നാല് കുട്ടികൾക്ക് പരിക്ക്.

തൃശൂർ : മുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി ഉൾപ്പെടെ നാല് കുട്ടികൾക്ക് പരിക്ക്. കൊളമ്പ്രത്ത് ദിപേഷ് മകൻ ആദിശങ്കർ (11), വിയോക്കാരൻ പ്രിയങ്ക മകൾ നിള (നാല്), വിയോക്കാരൻ ഉഷ മകൻ പ്രസാദ് (28), അന്ധാരപറമ്പിൽ ദിലീപ് മകൾ ലിയ (മൂന്ന് ) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.

പെരിങ്ങന്നൂരിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. വീടിന് പുറത്ത് വെച്ചാണ് തെരുവുനായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നാല് കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരും ചികിത്സയിലാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി തെരുവുനായ ശല്യം രൂക്ഷമാണ്.

അധികാരികളോട് പല പ്രാവശ്യം പരാതി പറഞ്ഞിട്ടും ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തിരമായി തെരുവുനായ ശല്ല്യം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വാടാനപ്പള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കാർ യാത്രക്കാരിയ്ക്കു പരിക്കേറ്റു.

murali

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം; എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

murali
error: Content is protected !!