NCT
KeralaNewsThrissur News

വയനാടിനെ പുനർനിർമിക്കാൻ സ്നേഹനിധി കൈമാറി നാട്ടികയിലെ അർജുനും, ആരവും.

നാട്ടിക : വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകുന്ന റീബിൾഡ് വയനാട് ക്യാമ്പയിലേക്ക് സ്നേഹനിധി കൈമാറി നാട്ടിക മേഖലയിലെ എ കെ ജി യൂണിറ്റ് പരിധിയിലെ താമസക്കാരായ ഇയ്യാനി അനീഷ് -കാവ്യ ദമ്പതികളുടെ മക്കളായ അർജുനും ആരവും.

കഴിഞ്ഞ കുറെ നാളുകളായി സൈക്കിൾ വാങ്ങാനുള്ള ലക്ഷ്യത്തോടെ കൂട്ടിവെച്ച നാണയ തുട്ടുകളാണ് കുരുന്നുകൾ ഡി വൈ എഫ് ഐക്ക് കൈമാറിയത്. ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് സെക്രട്ടറി കെ.എച്ച് സുൽത്താൻ ഏറ്റുവാങ്ങി. ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് പ്രസിഡന്റ്‌ ടി ജി നിഖിൽ,

ഡി വൈ എഫ് ഐ നാട്ടിക മേഖല സെക്രട്ടറി ജിജേജ് പുളിക്കൽ, പ്രസിഡന്റ്‌ ഉണ്ണിക്കണ്ണൻ, ട്രഷറർ ജിനോയ്,മേഖല ജോയിന്റ് സെക്രട്ടറി വിഷ്ണു,മേഖല കമ്മറ്റി അംഗങ്ങളായ നിഷ ശ്രീജിത്ത്‌, രജേഷ്, ഹിരൻ, ഗിരീഷ്, ഡി വൈ എഫ് ഐ എ കെ ജി യുണിറ്റ് അംഗങ്ങളായ ശ്രീറാം, കൃഷ്ണകാന്ത്,എന്നിവർ പങ്കെടുത്തു.

Related posts

കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മണലൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി.

murali

എസ്എസ്എൽസി: ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി.

murali

മണലൂർ പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധ സമരം നടത്തി.

murali
error: Content is protected !!