NCT
KeralaNewsThrissur News

സ്വന്തം അധ്വാനത്തിലൂടെ നേടിയ പണം ദുരന്തമനുഭവിക്കുന്ന വയനാട് മുണ്ടക്കൈയ്യിലേക്ക് സംഭാവന നൽകി നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ.

വലപ്പാട് : സ്വന്തം അധ്വാനത്തിലൂടെ നേടിയ പണം ദുരന്തമനുഭവിക്കുന്ന വയനാട് മുണ്ടക്കൈയ്യിലേക്ക് സംഭാവന നൽകി നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. അവധിക്കാലം മുഴുവൻ ക്ഷേത്രങ്ങളിലും മറ്റ് ആഘോഷങ്ങളിലും തിരുവാതിരയും മറ്റ് നൃത്തരൂപങ്ങളും അമ്മമാരടങ്ങിയ സംഘത്തോടൊപ്പം അവതരിപ്പിക്കുകയായിരുന്നു പത്താംക്ലാസ്സുകാരായ അനുശ്രീ, അശ്രിത, എട്ടാംക്ലാസ്സുകാരി നവമികൃഷ്ണ, ഏഴാം ക്ലാസ്സുകാരി ഗൗരിനന്ദ, അഞ്ചാം ക്ലാസ്സുകാരി എന്നിവർ.

വലപ്പാട് ബ്രഹ്മതേജോമയം ദേവസ്വത്തിൽനിന്നും തുടങ്ങിയ ‘ശിവയോഗിനി ‘ തിരുവാതിരസംഘത്തിൽപ്പെട്ട ഈ കുട്ടികൾ സ്കൂളിനും നാടിനും മാതൃകയാകുന്നു. ദുരിതമനുഭവിക്കുന്നവരുടെ കണ്ണുനീരൊപ്പാൻ തങ്ങളുടെ ചെറിയ സമ്പാദ്യത്തെ സന്തോഷത്തോടെ നൽകുന്ന ഈ കുട്ടികളുടെ നന്മയെ കാണാതിരിക്കരുത്. കഷ്ടപ്പെട്ട് അധ്യാനിച്ചാൽ മാത്രം നിത്യജീവിതം കഴിഞ്ഞുപോകുന്ന ജീവിതപശ്ചാത്തലത്തിൽ കഴിയുന്ന കുട്ടികളാണ് ഈ മഹത്തായ കർമ്മം ചെയ്യുന്നത്.

Related posts

തിരൂരിൽ അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി.

murali

ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി..

murali

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali
error: Content is protected !!