NCT
KeralaNewsThrissur News

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഇത്തവണയുണ്ടാവില്ല.

തൃശ്ശൂര്‍ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഇത്തവണയുണ്ടാവില്ല.  തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കി. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

കോര്‍പ്പറേഷന്‍തല ഓണാഘോഷം, ഡിവിഷന്‍ തല കുമ്മാട്ടി, പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഇത്തവണയുണ്ടാവില്ല. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി കോര്‍പ്പറേഷന്‍ ജനപ്രതിനിധികളും ഉന്നതഉദ്യോഗസ്ഥരും ഓണാഘോഷപരിപാടികളുടെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.

Related posts

മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും.

murali

തിരുവാഞ്ചിറ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു.

murali

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചന്ത തുറന്നു.

murali
error: Content is protected !!