September 19, 2024
NCT
KeralaNewsThrissur News

ഭൂമിക്കടിയിൽ പ്രകമ്പനം; ഭയപ്പെടേണ്ട സാഹചര്യമില്ല.

ചാവക്കാട് തിരുവത്ര പുതിയറയിൽ ഉച്ചയ്ക്ക് ശേഷം 3.15 ഓടെ ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും വലിയ ശബ്ദവും ഉണ്ടായത് സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജി ഇത് ഭൂമികുലുക്കം ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല.

പ്രസ്തുത പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നാളെ (ഓഗസ്റ്റ് 10) ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചിട്ടുണ്ട്.

Related posts

കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു.

murali

കാനയിൽ മത്സ്യം പിടിക്കാൻ വെച്ച കുരുത്തി വലയിൽ മലമ്പാമ്പ് കുടുങ്ങി.

murali

എം.സി.മോഹനൻ നിര്യാതനായി.

murali
error: Content is protected !!