September 19, 2024
NCT
KeralaNewsThrissur News

തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു.

തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു. ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം ദേവീ നിവാസില്‍ ജെ. ഇന്ദു ആണ് മരിച്ചത്. ആഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി ഔഷധ ചെടിയെന്ന് കരുതുന്ന തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ ഇന്ദു കഴിച്ചിരുന്നുവെന്ന്ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് അസ്വസ്ഥത ഉണ്ടായതെന്ന് പറയുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3 ന് ചേര്‍ത്തല എക്‌സ്‌റേ ആശുപത്രിയിലും, അവിടെ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലും ഇന്ദുവിനെ എത്തിച്ചു. ചികിത്സയിലിരിക്കെ വൈകിട്ട് ആറരയോടെ മരണം സംഭവിച്ചു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ എഫ്‌ഐആര്‍. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസ് എടുത്തു.

Related posts

വർഗീയതയെക്കുറിച്ചുള്ള വിജയൻ മാഷുടെ നിരീക്ഷണങ്ങൾ ഇക്കാലത്തും പ്രസക്തം – സുനിൽ. പി. ഇളയിടം

murali

അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം.

murali

പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല.

murali
error: Content is protected !!