NCT
KeralaNewsThrissur News

അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം.

കാസര്‍കോട് :  ചീമേനി ചെമ്പ്രകാനത്ത്  അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രക്കാനത്ത് സജന ( 30) നെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരനാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

രണ്ട് കുട്ടികളെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും, സജനയെ ടെറസ്സിലെ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിമരിച്ച മനിലയിലുമാണ് കണ്ടെത്തിയത്. വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളെയും കിടപ്പുമുറിയിൽ നിന്നും കണ്ടെത്തി. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്ത് ജീവനക്കാരിയാണ് മരിച്ച സജന.

 

Related posts

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ ജയകുമാറിന്.

murali

ജയിലിൽ വെച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

murali
error: Content is protected !!