തൃശൂരിൽ ഫുട്ബോൾ കളിക്കിടെ ബോൾ ദേഹത്ത് അടിച്ച് വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു. തൃശൂർ സെന്റ്റ് തോമസ് കോളജിലെ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. മണ്ണുത്തി പെന്‍ഷന്‍മൂലയിലെ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.