NCT
NewsKeralaThrissur News

ഉത്സവത്തിനിടെ കത്തിക്കുത്ത്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

കുന്നംകുളം : ചിറളയത്ത് ഉത്സവത്തിനിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരായ മൂന്നുപേർ അറസ്റ്റിൽ. വൈശേരി പുലിക്കോട്ടിൽ വീട്ടിൽ നബു (25), പടിഞ്ഞാറെ അങ്ങാടി പനയ്ക്കൽ വീട്ടിൽ ജെറിൻ (27), വൈശേരി പുലിപറമ്പിൽ വീട്ടിൽ ജനീഷ് (24) എന്നിവരെയാണ് കുന്നംകുളം എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചിറളയം ചെറുശേരി വീട്ടിൽ ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ എന്നിവരെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്‌. ബുധനാഴ്ച ആശുപത്രിയിലെത്തി മടങ്ങിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

Related posts

മാള അഷ്ടമിച്ചിറയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.

murali

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുന്നു. പവന് 1,17000 കടന്നു.

murali

പണിയെടുക്കുന്നവർക്ക് അർഹമായ കൂലി നൽകാൻ സർക്കാർ തയ്യാറാകണം: ടി.എൽ സന്തോഷ്

murali
error: Content is protected !!