September 20, 2024
NCT
KeralaNewsThrissur News

എം എൽ എസ് പി അസോസിയേഷൻ തൃശൂർ പ്രഥമ ജില്ലാ സമ്മേളനം.

സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന മിഡിലെവൽ സർവീസ് പ്രോവൈഡേഴ്‌സ് നഴ്സിങ് ഓഫീസർമാരുടെ സേവനം സമൂഹത്തിലെ താഴെ തട്ടിലുള്ള രോഗികൾക്ക് വരെ ഏറ്റവും ആശ്വാസം നൽകുന്നതാണെന്ന് തൃശ്ശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ്.

ദേശിയ ആരോഗ്യ ധൗദ്യത്തിന്റെ ഭാഗമായി ആരോഗ്യം അവകാശം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ പ്രവർത്തിക്കുന്ന ഇവർക്കു അർഹമായ വേതനം നൽകുന്നത് ഉൾപ്പെടെ ഇവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ആൾ കേരള എം എൽ എസ് പി അസോസിയേഷൻ, തൃശൂർ ന്റെ പ്രഥമ ജില്ലാ സമ്മേളനം 2024 ആഗസ്റ്റ് 10 ശനിയാഴ്ച എഴുത്തച്ഛൻ സമാജം ഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

AKMLSPA തൃശൂർ ജില്ലാ പ്രസിഡന്റ്  ലേഖ അനീഷ് അധ്യക്ഷത വഹിച്ചയോഗത്തിൽ AKMLSPA സംസ്ഥാന ജനറൽ സെക്രട്ടറി അജിത്. M മുഖ്യഅതിഥി ആയിരുന്നു . INTUC ജില്ലപ്രസിഡന്റ്   സുന്ദരൻ കുന്നത്തുള്ളി, INTUC വൈസ് പ്രസിഡന്റ്  കെ എൻ നാരായണൻ, BMS ജില്ലപ്രസിഡന്റ്  വിനോദ് K. V, KGMOA തൃശൂർ ജില്ലപ്രസിഡന്റ്  DR.ബിനോജ് ജോർജ് മാത്യു, NGO അസോസിയേഷൻ ജില്ല സെക്രട്ടറി  സന്തോഷ് തോമസ്

AKMLSPA സ്റ്റേറ്റ് ട്രഷറർ  പ്രൈസ് മാത്യൂസ്, സ്റ്റേറ്റ് അഡ്വൈസർസ് ജയേഷ് C. K,  പ്രബിൻ A. P, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി വിനീത് K. S, എറണാകുളം സ്റ്റേറ്റ് എക്സിക്യൂട്ടീവ് ദിവ്യ ജോസ്, AKMLSPA പാലക്കാട് ജില്ല സെക്രട്ടറി  നീതു V. S, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തൃശൂർ വൈസ് പ്രസിഡന്റ്  ആൻസി P. D, Mlsp നേഴ്സ്  ഷേർലി ടോമി,   സനിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി  അലീഷ K. M യോഗ പരുപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

Related posts

വാഹനം മോഷ്ടിച്ച പുല്ലൂർ സ്വദേശി പിടിയിൽ.

murali

കുത്തനെ കുറഞ്ഞ് സ്വർണ്ണവില. പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

murali

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ വിജയത്തിന് നാട്ടികയിൽ വനിതാ സംഗമം.

murali
error: Content is protected !!