September 19, 2024
NCT
KeralaNewsThrissur News

ചാമക്കാല സ്‌കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ചെന്ത്രാപ്പിന്നി : ചാമക്കാല ഗവ: മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. എം.എല്‍.എ – ഇ.ടി ടൈസണ്‍ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ.എസ് ജയ, മതിലകം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരിജ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ചന്ദ്രബാബു തുടങ്ങിയവരും സംസാരിച്ചു.

Related posts

തൃശൂർ നഗരത്തിൽ ദുരിതപ്പെയ്ത്ത്: അശ്വനി ആശുപത്രിയിൽ വെള്ളം കയറി.

murali

ചമയവിളക്ക് ആഘോഷം; തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു.

murali

കെ പി പ്രഭാകരൻ്റെ 15-ാം ചരമ വാർഷികാചരണം മന്ത്രി രാജൻ ഉദ്‌ഘാടനം ചെയ്തു.

murali
error: Content is protected !!