September 19, 2024
NCT
KeralaNewsThrissur News

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിച്ചു.

തൃപ്രയാർ : നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിച്ചു.സമന്വയ സഹകരണ മാർട്ട് സി സി മുകുന്ദൻ എം എൽ എ യും, ഇലക്ട്രിക് വെഹിക്കിൾസ് ചാർജിംങ്ങ് സ്റ്റേഷൻ കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം കെ കണ്ണനും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ഐ കെ വിഷ്ണുദാസ് അധ്യക്ഷനായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ചടങ്ങിൽ കൈമാറി. ബാങ്ക് മുൻ പ്രസിഡൻറ് മാരായ പി എം അഹമ്മദ്, പ്രൊ.കെ യു അരുണൻ, എം കെ രാമചന്ദ്രൻ, കെ ആർ സീത എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. ബാങ്ക് സെക്രട്ടറി പി സി ഫൈസൽ റിപ്പോർട്ടവതരിപ്പിച്ചു. കെട്ടിട നിർമ്മിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി എം അഹമ്മദ്, മഞ്ജുള അരുണൻ,ഡെപ്യൂട്ടി രജിസ്ട്രാർ ടി കെ രവിന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡൻ്റ് പി വി മോഹനൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്ക്, ബ്ലോക്ക് പഞ്ചായത്തംഗം സി ആർഷൈൻ, ഇ പി അജയഘോഷ്, പി കെ ചന്ദ്രശേഖരൻ, എം എ ഹാരീസ് ബാബു, വി പി ആ നന്ദൻ,മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

അനുബന്ധ സ്ഥാപനങ്ങളായി വലപ്പാട് ബ്രാഞ്ചും സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്ന വിപണന കേന്ദ്രമായ സമന്വയ സഹകരണ മാർട്ടും പ്രവർത്തിക്കും. ഇവിടെകേരള ദിനേശ്, മിൽമ സ്‌റ്റോർ & പാർലർ, റെയ്ഡ് കോ ഉൽപ്പന്നങ്ങൾ, കേരള സോപ്സ് ( കേരള സർക്കാർ സ്ഥാപനം), പള്ളിയാക്കൽ സർവ്വീസ് സഹകരണ സംഘത്തിൻ്റെ വിവിധ തരം പൊക്കാളി അരിയും മറ്റു ഉൽപന്നങ്ങൾ എന്നിവയും,

വെങ്ങിണിശ്ശേരി വെളിച്ചെണ്ണ, തങ്കമണി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹ്യതേയില, വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഗ്രീൻ പ്രോഡക്ട്, മറയൂർ ശർക്കര, മത്സ്യഫെഡ് ഉൽപ്പന്നങ്ങൾ എന്നിവ സമന്വയ മാർട്ടിൽ പ്രവർത്തിക്കും. ഇവിടെ എ ക്ലാസ് അംഗങ്ങൾക്ക് 5 % പ്രത്യേക ഇളവ് ലഭിക്കും .ഇലക്ട്രിക് വെഹിക്കിൾ ചാർജിംങ്ങ്സ്റ്റേഷൻ, മിൽമ കഫ്ത്തീരിയ എന്നിവ ബാങ്ക് അങ്കണത്തിലുമാണ് പ്രവർത്തിക്കുക.

Related posts

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം.

murali

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു.

murali

കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!