NCT
KeralaMoviesNewsThrissur News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിക്കുള്ള അവാർഡിന് ഉർവ്വശിയും, ബീനാ ആർ.ചന്ദ്രനും.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിക്കുള്ള അവാർഡിന് ഉർവ്വശിയും (ഉള്ളൊഴുക്ക്), ബീനാ ആർ.ചന്ദ്രനും (തടവ്) തെരെഞ്ഞെടുത്തു.  സ്‌കൂളിലെ പ്രോഗ്രസ് കാര്‍ഡ് ലഭിക്കുമ്പോള്‍ ഒന്നാമതെത്തുന്നത് പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം എന്ന് നടി ഉര്‍വശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.

പാര്‍വ്വതിയുമായി മത്സരിച്ച് അഭിനയിച്ചു. പാര്‍വ്വതി അപ്പുറം ഉള്ളതുകൊണ്ടുകൂടിയാണ് നേട്ടം’, എന്നായിരുന്നു ഉര്‍വശിയുടെ പ്രതികരണം. അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിക്കാറില്ല.  പടം റിലീസായപ്പോള്‍ നിരവധി പേര്‍ അഭിനന്ദിച്ചു. ഓരോരുത്തരുടേയും അഭിനന്ദനം ഓരോ പുരസ്‌കാരങ്ങളാണ്.

ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബീനാ ആർ.ചന്ദ്രൻ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹയായിരിക്കുന്നത്. പട്ടാമ്പി പരുതൂർ സി.ഇ.യു.പി. സ്കൂളിലെ അധ്യാപികയും നാടക പ്രവർത്തകയും കൂടിയാണ് ബീന. തടവ് എന്ന ചിത്രത്തിലെ ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രമെന്ന് ബീന പറഞ്ഞു. ഷൂട്ട് കഴിഞ്ഞിട്ടും കഥാപാത്രത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോൾ സംസ്ഥാന അവാർഡ് ഉർവ്വശിക്കൊപ്പം പങ്കിടാനായതിൽ സന്തോഷമെന്ന് അവർ പറഞ്ഞു.

Related posts

ചാവക്കാട് മൊബൈൽ ക്രൈൻ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്.

murali

വടിവാൾ വിപിൻ അറസ്റ്റിൽ.

murali

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു.

murali
error: Content is protected !!