NCT
KeralaNewsThrissur News

കോൺഗ്രസ്സിൻ്റെ സമര നാടകം നിർത്തണം : എം.ആർ ദിനേശൻ

നാട്ടിക : കോൺഗ്രസ്സിൻ്റെ സമര നാടകം ജനങ്ങൾ തിരിച്ചറിയണമെന്ന് നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്. ജലജീവൻ മിഷൻ്റെ ഭാഗമായി 2017 ൽ നാട്ടിക യുഡി എഫ് ഭരണസമിതി ഒപ്പുവച്ച കരാറിൽ പൈപ്പുകൾ ഇടാൻ റോഡ് പൊളിച്ചാൽ റിസ്റ്റോറേഷനോ, ടാറിംങിനോ ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും, പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും റോഡിനാവശ്യമായ ഫണ്ട് കണ്ടെത്തണമെന്നാണ് കരാറിലുള്ളതെന്നും നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ ദിനേശൻ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായി അപേക്ഷാ ഫോമുകൾ വിതരണം ചെയ്തിരുന്നു. നാട്ടിക പഞ്ചായത്തിലെ 170 റോഡുകൾ പൈപ്പിടലിൻ്റെ ഭാഗമായി പൊളിച്ചിട്ടുണ്ട്. 9 കോടി 60 ലക്ഷം രൂപ റോഡ് റിസ്റ്റോറേഷന് വേണം. ഫുൾടാറിംങ്ങിന് ഇതിനും കൂടുതൽ തുകയാവും എന്നിരിക്കെ ഒരു മാനദണ്ഡവും പാലിക്കാതെയാണ് കഴിഞ്ഞ യു ഡി എഫ് ഭരണ സമിതി കരാറിലൊപ്പിട്ടത്.

നാട്ടിക ബീച്ച് റോഡ് പൊളിച്ച് പണിയുന്നതിന് വേണ്ടി 20 ലക്ഷം രൂപ ഈ സാമ്പത്തിക വർഷം 20 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി ഡി പി സി അംഗീകാരം കിട്ടിയിട്ടുണ്ട്. മറ്റു റോഡുകൾക്കായി 6 കോടി 50 ലക്ഷം രൂപയുടെ സർക്കാരിൻ്റെ ഭരണാനുമതിയായിട്ടു മുണ്ട്.

ജലജീവമിഷനാണ് ടെൻ്റർ നടപടി പൂർത്തിയാക്കേണ്ടത്. ഒരു കോടിക്ക് താഴെയാണ് പഞ്ചായത്തിന് ഒരു വർഷം കിട്ടുക. കഴിഞ്ഞ കോൺഗ്രസ്സ് ഭരണസമിതി ഒപ്പിട്ട കരാറിൻ്റെ കെടുകാര്യസ്ഥത മറച്ചുവക്കാനാണ് ഇപ്പോൾ ഈ സമര നാടകം നടത്തുന്നതെന്നും, കോൺഗ്രസ്സ് ഒപ്പ് വച്ച കരാർ ജനങ്ങൾക്ക് മുൻപ്പിൽ വക്കാൻ ഈ ഭരണ സമിതി തയ്യാറാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ ദിനേശൻ പറഞ്ഞു.

Related posts

തട്ടുകടയുടെ മറവിൽ അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന: ബിഹാർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.

murali

തൃശ്ശൂർ പൂരത്തിന് ഇത്തവണ സൗഹൃദ വെടിക്കെട്ട്: തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങൾക്ക് ലൈസൻസി ഒന്ന്.

murali

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി പോലീസ് പിടിയിൽ.

murali
error: Content is protected !!