NCT
KeralaNewsThrissur News

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ വനിതാസംഗമം നടത്തി.

പഴുവിൽ : തൃശ്ശൂർ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും, പഴുവിൽ ഫൊറോന മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിയിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന മക്കളെ എങ്ങനെ കരകയറ്റാം എന്ന വിഷയത്തെ ആസ്പദമാക്കി പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ ‘വനിതാസംഗമം 2024’ നടത്തി.

പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ വനിതാസംഗമം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ അതിരൂപത മദ്യവിരുദ്ധ സമിതി വൈസ് പ്രസിഡണ്ട് ഷീന ജോസ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഡയറക്ടർ റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ വിഷയാവതരണം നടത്തി.

പഴുവിൽ ഫൊറോന മദ്യവിരുദ്ധ സമിതി പ്രമോട്ടർ റവ. ഫാ. സിജോ കാട്ടൂക്കാരൻ, തൃശ്ശൂർ അതിരൂപത മദ്യവിരുദ്ധ സമിതി ആനിമേറ്റർ റവ. സിസ്റ്റർ എൻസ്വീഡ്, പഴുവിൽ ഫൊറോന മാതൃവേദി ട്രഷറർ മേജി തോമസ് എന്നിവരും വനിതാ സംഗമത്തിൽ സന്നിഹിതരായിരുന്നു. തൃശ്ശൂർ എക്സൈസ് വനിത ഡിവിഷൻ ഓഫീസർ കെ.കെ സതി ബോധവത്കരണ ക്ലാസ്സ് നയിച്ചു.

Related posts

ഗൃഹനാഥന്റെ മരണം: കൊലപാതകം. സംഭവത്തിൽ മകൻ അറസ്റ്റിൽ.

murali

പടിയൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി.

murali

നാട്ടിക നിയോജക മണ്ഡലത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു.

murali
error: Content is protected !!