NCT
KeralaNewsThrissur News

വയനാട് ദുരന്തബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ മുൻ വൈസ്-ചെയർമാനും കുടുംബവും.

ഇരിങ്ങാലക്കുട : വയനാട് ദുരന്തബാധിതർക്ക് സഹായവുമായി നഗരസഭയുടെ മുൻ വൈസ് ചെയർമാനും കുടുംബവും. മുൻ വൈസ്ചെയർമാനും ദീർഘകാലം നഗരസഭ ഭരണസമിതി അംഗവുമായിരുന്ന കെ വേണുഗോപാൽ, ഭാര്യ ശാന്ത, ഭാര്യ സഹോദരി സുശീല, മകൻ ബാലഗോപാൽ, മരുമകൾ ശ്രീകല ,

കൊച്ചുമകൾ ഗൗരി ബി മേനോൻ എന്നിവർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. പ്രളയക്കാലത്ത് രണ്ടര ലക്ഷവും കോവിഡ് സമയത്ത് മൂന്ന് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഇവർ നൽകിയിരുന്നു.

Related posts

അന്തിക്കാട് കോൾപടവിൽ വൻ തീപിടുത്തം.

murali

ഗുരുവായൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച 32,40,650 രൂപയും കണ്ടെടുത്തു.

murali

പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധ : ഭക്ഷണ സാമ്പിൾ ശേഖരിക്കാനായില്ല.

murali
error: Content is protected !!