ഇരിങ്ങാലക്കുട : ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ (ഡ്രൈ ഡേ) അനധികൃത മദ്യവില്പന നടത്തിയ ആളെ എക്സൈസ് സംഘം പിടികൂടി. അനധികൃത വില്പനക്കായി സൂക്ഷിച്ചിരുന്ന 16 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി
താഴെക്കാട് വില്ലേജിൽ പെട്ട കണ്ണിക്കര ദേശത്ത് ചാതേലി വീട്ടിൽ വർക്കി മകൻ ആന്റിസൻ എന്നയാളെയാണ് ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.