NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്നു; ഒഴിവായത് വൻദുരന്തം.

പെരിഞ്ഞനത്ത് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് അടുക്കളയിൽ തീപിടിത്തം. മൂന്നുപീടിക ബീച്ച് റോഡിൽ മഹ്ളറ പള്ളിക്കടുത്ത് തേർപുരക്കൽ ധർമ്മൻ്റെ വീട്ടിലാണ് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് അടുക്കളയിൽ തീപിടിത്തമുണ്ടായത്, ആർക്കും പരിക്കില്ല.

ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം, പുതിയ ഗ്യാസ് സിലിണ്ടർ ഫിറ്റ് ചെയ്‌ത ശേഷം അടുപ്പിൽ പാചകം ചെയ്‌ത്‌കൊണ്ടിരിക്കെ പൈപിൽ നിന്നും ഗ്യാസ് ചോർന്നാണ് തീപിടിത്തം ഉണ്ടായതെന്ന് പറയുന്നു. ഉടൻ തന്നെ അയൽവാസികളും വീട്ടുകാരും ചേർന്ന് തീയണച്ചതിനാൽ വൻ അപകടം ഒഴിവായിയത്. വലപ്പാട് നിന്നും ഫയർഫോഴ്സും എത്തിയിരുന്നു.

Related posts

തളിക്കുളം ചൈതന്യ അങ്കണവാടിയിൽ 34 വർഷത്തെ സേവനം; വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

murali

ഇരിഞ്ഞാലക്കുട മൂർക്കനാട് ഉത്സവത്തിനിടെ സംഘർഷം; അരിമ്പൂർ സ്വദേശി കുത്തേറ്റു മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം.

murali

അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.

murali
error: Content is protected !!