തളിക്കുളം 6 -ാം വാർഡിൽ 52-ാം നമ്പർ ചൈതന്യ അങ്കണവാടിയിൽ 34 വർഷം സേവനമനുഷ്ഠിച്ച അങ്കണവാടി ഹെൽപ്പർ കമല സർവീസിൽ നിന്ന് വിരമിക്കുന്നതിൻ്റെ ഭാഗമായി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.
തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ.സജിത യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വൈസ് പ്രസിഡൻ്റുമായ പി.കെ.അനിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ കല ടീച്ചർ വിരമിക്കുന്ന അങ്കണവാടി ഹെൽപ്പർ കമലക്ക് ഉപഹാര സമർപ്പണം നൽകി.
മുൻ വാർഡ് മെമ്പമാരായ ഇ.പി.കെ.സുഭാഷിതൻ, സിന്ധു സന്തോഷ്, വികസന സമിതി അംഗങ്ങളായ ബാബു കെ.എസ്, ടി.എം.സോമൻ, കെ.എം.ഷഫീക്ക്, അങ്കണവാടി ടീച്ചർ റിനി എം.വി, രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. കമല ടീച്ചർ മറുപടി പ്രസംഗം നടത്തി.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
