NCT
KeralaNewsThrissur News

തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 4-ാമത് ജീവകാരുണ്യപുരസ്‌കാരത്തിന് ശലഭ ജ്യോതിഷ് അർഹയായി.

ജീവകാരുണ്യപ്രവത്തനമേഖലയിൽ മികച്ച പാരമ്പര്യമുള്ള തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് 4-ാമത് ജീവകാരുണ്യപുരസ്‌കാരം പ്രഖ്യാപിച്ചു. വിശുദ്ധ മദർതെരേസയുടെ ചരമ ദിനമായ സെപ്‌തംബർ 5ന് ആചരിച്ച് വരുന്ന അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

ഈ വർഷത്തെ ജീവകാരുണ്യപുരസ്‌കാരത്തിന് നാട്ടിക എസ് എൻ ട്രസ്റ്റ് വിദ്യാലയ അധ്യാപികയും NSS കോർഡിനേറ്ററുമായ ശലഭ ജ്യോതിഷ് അർഹയായി.
വീടില്ലാതെ കഷ്‌ടപ്പെടുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിക്കുവാൻ ബിരിയാണി ചലഞ്ച് പോലെയുള്ള ധനസമാഹരണവും, സ്വന്തം ശമ്പളത്തിൽ നിന്നുള്ള സഹായങ്ങളും നൽകിയിട്ടുള്ള ടീച്ചർ സാമൂഹികരംഗത്ത് ഒരു ഉജ്‌ജ്വല നക്ഷത്രമാണ്.

ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ രക്‌തദാനക്യാമ്പിന് കൂടുതൽ പങ്കാളിത്തത്തിനുള്ള  സംസ്ഥാന സർക്കാരിൻ്റെ പ്രത്യേകപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഡിഫ്‌തീരിയ ബോധവൽക്കര ൻ്റെ ഭാഗമായി ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ തെരുവുനാടകങ്ങൾ, അന്നത്തെ ്യാസമന്ത്രിയുടെ പ്രത്യേക ആദരത്തിനർഹമായി. മികച്ച ഡാൻസർ കൂടിയായ ട പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു നൃത്തദൃശ്യാവിഷ്‌കാരം ഈ 31 ന്
പുറത്തിങ്ങുന്നു.

സെപ്തംബർ 5 ന് വലപ്പാട് റൂറൽ ബാങ്ക് ഹാളിൽ നടക്കുന്ന സ്നേഹത്തണൽ 4-ാം വാർഷിക വേളയിൽ, അഡ്വ: എ.യു രഘുരാമൻപണിക്കർ ഉദ്ഘാടനം നിർവഹിക്കുകയും പ്രശസ്‌ത ആയുർവേദ ഭിഷഗ്വരൻ സിദ്ധാർഥ്‌ശങ്കർ പുരസ്ക‌ാരം സമർപ്പണം നടത്തുകയും ചെയ്യും. 10001/- രൂപ, പ്രശസ്‌തി പത്രം, ശിൽപം എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാരം.

ഈ വേദിയിൽതന്നെ SN ട്രസ്റ്റ് NSS ടീമംഗങ്ങളായ വിദ്യാർത്ഥികളെ പ്രത്യേകം ആദരിക്കുന്നു. കൂടാതെ വാർഷിക പരപാടികളോടനുബന്ധിച്ച് കിടപ്പു രോഗികളായ രണ്ട് പേർക്ക് വീൽചെയറും നിർദ്ധനരായ സമീപപ്രദേശത്തെ 100-ാളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ എം.എ.സലീം, അശോകൻ.കെ.സി, ഹഫ്സത്ത്.പി.സി, രാജൻ പട്ടാട്ട്, ബാബു കുന്നുങ്ങൽ എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Related posts

കാഞ്ഞാണി പെരുമ്പുഴ പാടത്തെ മണലൂര്‍ താഴം പടവിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

murali

ആർത്തവ ശുചിത്വ ബോധവത്കരണവും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ.

murali

വിളവെടുപ്പിനൊരുങ്ങിയ കൂടു കൃഷിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി: മത്സ്യ കർഷകന് വൻ നഷ്ടം

murali
error: Content is protected !!