NCT
KeralaNewsThrissur News

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു.

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. എല്ലാ ഇനം വാഹനങ്ങൾക്കുമുള്ള മാസ നിരക്കിൽ 10 മുതൽ 40 രൂപ വരെയാണ് വർധിപ്പിച്ചത്. ഭാരവാഹനങ്ങൾക്ക് ഒരു ദിവസം ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചുരൂപയാണ് വർധിപ്പിച്ചത്.

ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രയ്ക്കും നിലവിലെ നിരക്ക് തുടരും. കാർ ,ജീപ്പ് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 90 രൂപയാണ് നിരക്ക്. 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് 140 രൂപ നൽകണം. ഒരു മാസത്തെ നിരക്ക് 2,760 രൂപ രൂപയാണ്. നേരത്തെ ഇത് 2,750 രൂപയായിരുന്നു. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു ഭാ​ഗത്തേയ്ക്ക് 160 രൂപ നൽകണം. ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് 240 രൂപയാണ് നിരക്ക്. ഒരു മാസത്തെ നിരക്ക് 4, 830 രൂപയാണ്.

പഴയനിരക്കിനെക്കാൾ 15 രൂപ വർധിച്ചിട്ടുണ്ട്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാ​ഗത്തേയ്ക്ക് 320 രൂപയാണ് നിരക്ക്. ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് 485 രൂപ നൽകണം. ഒരു മാസത്തേക്ക് 9,660 രൂപയാണ് പുതിയ നിരക്ക്. 9635 രൂപയാണ് പഴയനിരക്ക്. ബഹുചക്ര ഭാര വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 രൂപയാണ് നിരക്ക്. ഒന്നിലേറെ യാത്രകൾക്ക് 775 രൂപ നൽകണം. ഒരു മാസത്തേക്ക് 15,525 രൂപയാണ് പുതിയ നിരക്ക്. പഴയ നിരക്കിനേക്കാൾ 40 രൂപ കൂടുതലാണിത്

Related posts

കേരളത്തിൽ സി.പി.എം, ബി.ജെ.പി ഡീൽ: തൃശൂർ യു.ഡി.എഫ് കെ.മുരളീധരൻ.

murali

വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

murali

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു.

murali
error: Content is protected !!