NCT
NewsKeralaThrissur News

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ.

തൃശ്ശൂർ : ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മ തിരുവനന്തപുരം ജില്ല കാട്ടാക്കട താലൂക്ക് വീർണകാവ് വില്ലേജ് പന്നിയോട് ദേശത്ത് കുന്നിൽ വീട്ടിൽ ബിജു ഭാര്യ ലത (45) എന്ന സ്ത്രീയെ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.

തിരുവനംന്തപുരം സ്വദേശിയായ ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. പ്രതി ലതയുടെ കൈവശം ഉണ്ടായിരുന്ന ഹാൻ്റ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Related posts

മത്സ്യ- മാംസ മാലിന്യം ഇടുന്നത് സംബന്ധിച്ച തർക്കം; യുവാവിന് കുത്തേറ്റു.

murali

റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു.

murali

മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!