NCT
KeralaNewsThrissur News

അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ.

ചാവക്കാട് : പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ. ചാവക്കാട് പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ സവാദി(35)നെയാണ് മറ്റത്തൂരില്‍ നിന്നും പൊലീസ് പിടികൂടിയത്.

കൊടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ ഈ പ്രദേശത്ത് തന്നെയുള്ള അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. 18,500 രൂപയും, മൊബൈല്‍ഫോണും അതിഥി തൊഴിലാളികളില്‍ നിന്നും തട്ടിയെടുത്തെന്നാണ് പരാതി.

കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളെ ആക്രമിക്കുകയും മൊബൈല്‍ ഫോണുകള്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ നിന്ന് സമാനരീതിയില്‍ ഇയാള്‍ പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.

കൊടകര സിഐ പി.കെ. ദാസ്, എസ്‌ഐ ഇ.എ. സുരേഷ്, എഎസ്‌ഐ മാരായ ആഷ്‌ലിന്‍, സജു പൗലോസ്, സിപിഒ ശ്രീജിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Related posts

കരിപ്പൂര്‍ വിമാനത്താവളം വഴി ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണം കടത്തിയ പെരിന്തല്‍മണ്ണ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവവേദന; പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

murali

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് സമീപം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.

murali
error: Content is protected !!