NCT
KeralaNewsThrissur News

തളിക്കുളം പഞ്ചായത്തിലെ റോഡുകൾ പൊളിച്ചതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതി വിജലൻസ് അന്വേഷിക്കണം. : ജോസ് വളളൂർ

തളിക്കുളം പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായിട്ടുള്ള കരാർ ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കാൻ പഞ്ചായത്ത്‌ സെക്രട്ടറിയും, പ്രസിഡന്റും തയ്യാറാവാതിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്ത് വരുമെന്നത് കൊണ്ടാണെന്ന് ജോസ് വളളൂർ പറഞ്ഞു.

ജന വഞ്ചന നടത്തിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും തളിക്കുളം മണ്ഡലം കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ രാഷ്ട്രീയ വിശദീകരണ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്സ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി എസ് സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ച
ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി സി എം നൗഷാദ്, കോൺഗ്രസ്സ് നേതാക്കളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, പി എം അമീറുദ്ധീൻ ഷാ, സി വി ഗിരി, എം എ മുഹമ്മദ്‌ ഷഹബു, നീതു പ്രേംലാൽ, രമേഷ് അയിനിക്കാട്ട്,  പി കെ അബ്‌ദുൾ കാദർ, ഷമീർ മുഹമ്മദലി, മുനീർ ഇടശ്ശേരി,

കെ ആർ വാസൻ, കെ കെ ഉദയ കുമാർ, പി കെ ഉന്മേഷ്, സുമന ജോഷി, ഷൈജ കിഷോർ, ജീജ രാധാകൃഷ്ണൻ, പി എം മൂസ, ജെസ്മി ജോഷി, ലിന്റ സുഭാഷ് ചന്ദ്രൻ, എം കെ ബഷീർ, ജയപ്രകാശ് പുളിക്കൽ, കെ.കെ.ഷൈലേഷ്സിമി അനോഷ്, കെ.എസ്.രാജൻ, ഗീത വിനോദൻ എന്നിവർ വിവിധ സ്വീകരണ സ്ഥലങ്ങളിൽ പ്രസംഗിച്ചു.

Related posts

ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു.

murali

പത്മപ്രഭ പുരസ്കാരം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്.

murali

വൈദ്യുതി പുന:സ്ഥാപിക്കാൻ വൈകും; പട്ടിക്കാട് ഇലക്ട്രിക് സെക്ഷനിൽ വിവിധ ഇടങ്ങളിലായി 80 ഓളം വൈദ്യുതി തൂണുകൾ തകർന്നു.

murali
error: Content is protected !!