NCT
Thrissur NewsKeralaNews

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഏങ്ങണ്ടിയൂർ : ആർ.എസ്.എസ്സ് – ബിജെ.പി മാഫിയാ ബന്ധം പ്രകടമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

ചേറ്റുവയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഡി.സി.സി മെമ്പർ ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി യു.കെ സന്തോഷ്, മണ്ഡലം ഭാരവാഹികളായ ഘോഷ് തുഷാര ,

കെ.പി ആർ പ്രതീപ് , ജോയ് പുലിക്കോട്ടിൽ, പഞ്ചായത്തഗം ബാബു ചെമ്പൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഫാറൂക്ക് യാറത്തിങ്കൽ, നേതാക്കളായ കെ.പി.ആർ സതീശൻ, ലത്തീഫ് കെട്ടുമ്മൽ പ്രകാശൻ പണിക്കർ, കെ.പി.ജി നിർമലൻ, കെ.പി പ്രലോഭ് എന്നിവർ നേതൃത്വം നൽകി.

Related posts

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് ഇടവേള ബാബു.

murali

പുലരിനഗർ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

murali

ആത്രപ്പുള്ളി നാരായണൻ നിര്യാതനായി.

murali
error: Content is protected !!