NCT
KeralaNewsThrissur News

അന്തിക്കാട് പോലീസ് സ്റ്റേഷൻ നാഥനിലാത്ത അവസ്ഥ പ്രതിഷേധവുമായി കോൺഗ്രസ്.

പെരിങ്ങോട്ടുകര : അഞ്ച് പഞ്ചായത്തുകൾ സ്റ്റേഷനതിർത്തിയുള്ള അന്തിക്കാട് പോലീസ് സ്റ്റേഷനിൽ സി ഐ ഇല്ലാതെ ഒരു മാസത്തോളമായി കൂടതെ ഭരണകക്ഷിയായ രാഷ്ട്രീയപാർട്ടിയുടെ ഓണാഘോഷത്തിന്

മേളം കൊട്ടുന്നതിന് സമയം അനുവദിച്ചില്ല എന്ന് ആരോപിച്ച് മന്ത്രിയുടെ ഇടപെടൽ മൂലം എസ് ഐ യെ സ്ഥലം മാറ്റിയതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് എം.കെ.ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആന്റോ തൊറയൻ എന്നിവർ.

ഓണക്കാലത്ത് പോലീസിന്റെ സേവനം ക്രമസമാധാനം നിലനിർത്താൻ ആവശ്യമായിരിക്കെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ട്രീയ കക്ഷികൾ നിലകൊള്ളരുതെന്നും പഞ്ചായത്തിലെ ക്രമസമാധാനനില നിർത്തിയും ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികൾ എടുത്ത എസ് ഐ മാറ്റിയത് ശരിയായില്ല എന്നും കുറ്റപ്പെടുത്തി.

നിലവിലെ പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റ് സ്റ്റേഷനാക്കുന്നതിന് അനുവദിച്ച രണ്ട് കോടി വകമാറ്റി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് മാറ്റിയത് ഭരണകക്ഷികളുടെ വടം വലിയുടെ ഭാഗമായാണെന്നും ഇവർ പറഞ്ഞു.

പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷൻ സ്വപ്നമായി തുടരുമെന്നത് നഗ്നമായ സത്യം ഫണ്ട് അനുവദിച്ചതിന് ഫ്ലക്സ് വെച്ചത് മാത്രം മിച്ചമായി. ഈ നില തുടർന്നാൽ ശക്തമായ സമരത്തിന് കോൺഗ്രസ്സ് നേതൃത്വം നൽകുമെന്നമുന്നറിയിപ്പും നൽകി

Related posts

ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ.

murali

തെക്കേ ഗോപുര നടയില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി.

murali

കയ്‌പമംഗലം പഞ്ചായത്തിൽ കുടിവെളളമില്ല, റോഡിലെ വെളളക്കെട്ടിൽ കുളിച്ച് യുവാവിന്റെ്റെ പ്രതിഷേധം.

murali
error: Content is protected !!