September 20, 2024
NCT
KeralaNewsThrissur News

ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ച് തൃശൂരിൽ നാളെ പുലികൾ ഇറങ്ങും.

തൃശ്ശൂർ : ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ച് പുലികൾ നാളെ വൈകുന്നേരം തൃശ്ശൂർ സ്വരാജ് ഗ്രൗണ്ടിലിറങ്ങും. സാംസ്കാരിക നഗരത്തിന് ആവേശവും ആനന്ദവും പകർന്ന് പുലികളി നടക്കുന്നത്.

7 ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘവും ഫ്ലോട്ടുകളും താളമേളങ്ങളുമാണ് ഇക്കുറി തൃശ്ശൂർ നഗരത്തെ ഉത്സവ തിമിർപ്പിലാക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തൻ്റെ തട്ടകത്തിൽ വരയൻ പുലികളും, പുള്ളി പുലികളും അരങ്ങ് വാഴും. ഓരോ സംഘത്തിലും 30 മുതൽ 50 വരെ പുലികൾ ഉണ്ടാകും.

തൃശൂർ നഗരത്തിൽ പുലിക്കളി നടക്കുന്ന 18.09.2024 ബുധൻ രാവിലെ മുതൽ തൃശുർ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൌണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.

ഉച്ചക്ക് 2 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

Related posts

റെയിൽവേ ഗേറ്റ് അടച്ചിടും.

murali

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.

murali

വീട്ടിൽ ചാരായം വാറ്റ്: വീട്ടുടമ അറസ്റ്റിൽ.

murali
error: Content is protected !!