September 19, 2024
NCT
KeralaNewsThrissur News

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു.

തൃപ്രയാര്‍ : മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും, കോതകുളത്തിനുമിടയില്‍ വെച്ചാണ് കുഴഞ്ഞ് വീണത്.

വലപ്പാട് ബീച്ചില്‍ വള്ളമടുപ്പിച്ച് ദാസനെ വലപ്പാട് ദയ എമര്‍ജന്‍സി സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഉഷ. മക്കള്‍: ധനുഷ, ശ്രുതി, പ്രിയ. മരുമക്കള്‍: ജിബി കണക്കാട്ട്, ശരത് കിഴക്കേടത്ത്. സംസ്‌കാരം ബുധനാഴ്ച നടക്കും.

Related posts

ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു.

murali

കയ്പ‌മംഗലത്ത് പോസ്‌റ്റോഫീസിലെ ത്രാസുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

murali

താത്ക്കാലിക ഗസ്റ്റ്‌ അധ്യാപക ഒഴിവ്.

murali
error: Content is protected !!