September 19, 2024
NCT
KeralaNewsThrissur News

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

ദേശീയപാതയിൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വി.ബി. മാളിനടുത്തായിരുന്നു അപകടം, രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം.

Related posts

ചാവക്കാട് – മുല്ലശ്ശേരി റൂട്ടിൽ സ്വകാര്യ ബസിൽ യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.

murali

പിതാവിനെയും, ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി.

murali

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!