September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ മകീര്യം പുറപ്പാട് 17ന്, ഒരുക്കങ്ങള്‍ പൂർത്തിയായി.

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ മകീര്യം പുറപ്പാട് 17ന്, ഒരുക്കങ്ങള്‍ പൂർത്തിയായി. ശ്രീരാമക്ഷേത്രത്തിലെ മകീര്യം പുറപ്പാടിന്റെയും, ഗ്രാമപ്രദക്ഷിണത്തിന്റെയും നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സംബന്ധിച്ച് ക്ഷേത്ര ജീവനക്കാരുടെ യോഗം ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ അധ്യക്ഷനായി. തേവരുടെ മകീര്യം പുറപ്പാടിനും ഗ്രാമപ്രദക്ഷിണത്തിനും ആറാട്ടുപുഴ പൂരത്തിനും സമയകൃത്യത പാലിക്കുന്നതിന് തീരുമാനിച്ചു.

മകീര്യം പുറപ്പാടിന് സ്വര്‍ണക്കോലത്തില്‍ നാണയത്തുട്ടുകള്‍ എറിയരുതെന്നും, ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായും ആറാട്ടുപുഴ പൂരത്തിനും തേവര്‍ എഴുന്നള്ളുന്ന വഴിയില്‍ പറ നേരത്തെ നിറച്ചുവയ്ക്കുന്നതിനും ഭക്തജനങ്ങളോട് യോഗം അഭ്യര്‍ഥിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എം.ബി. മുരളീധരന്‍, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണര്‍ സി. അനില്‍കുമാര്‍, സെക്രട്ടറി പി. ബിന്ദു, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍ വിമല, ഡെപ്യൂട്ടി കമ്മിഷണര്‍ കെ. സുനില്‍കുമാര്‍, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാര്‍, ദേവസ്വം മാനേജര്‍ എ.പി. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

മണപ്പുറം ഫൗണ്ടേഷൻ കാട്ടൂർ പോലീസ് സ്റ്റേഷന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി.

murali

തൃശ്ശൂരിൽ 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി: നാലുപേർ കസ്റ്റഡിയിൽ.

murali

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

murali
error: Content is protected !!