September 19, 2024
NCT
KeralaNewsThrissur News

അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.

ജില്ലാ ഇലക്ഷന്‍ വിഭാഗവും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന വനിതാ സമ്മതിദായകരായ ജാനകി രാവുണ്ണി (109) തങ്കമണിയമ്മ (91), വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളായ പി. വി സിന്ധു, ടി ഐ എല്‍സി, ഡോ.സംഗീത, ഡി. അമൃതവല്ലി എന്നിവരെ ആദരിച്ചു. ഐസിഡിഎസ് ജീവനക്കാരിയായ എം.എ. ഷൈലജയുടെ പുസ്തക പ്രകാശനവും നടന്നു.

കനല്‍ കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളില്‍ ജില്ലയില്‍ ഒന്നാമത്തിയ പൊയ്യ എഐ എം ലോ കോളജ് (ഷോര്‍ട്ട് ഫിലിം), കോലഴി ചിന്മയ മിഷന്‍ കോളജ് (സ്‌കിറ്റ്), ഗവ. ലോ കോളജ് (ഡിബേറ്റ്), വ്യക്തിഗത ജില്ലാ ഡിബേറ്റ് മത്സരത്തില്‍ വിജയിച്ച ലോ കോളേജ് വിദ്യാര്‍ഥികളായ സ്റ്റാര്‍വിന്‍, ടി ആര്‍ ആര്‍ദ്ര, അഖില എംഎസ് ദാസ് എന്നിവര്‍ക്ക് ട്രോഫി സമ്മാനിച്ചു.

കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എം. സി ജ്യോതി അധ്യക്ഷയായി. എഡിഎം ടി. മുരളി, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി. മീര, വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ് പണിക്കര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ചേർപ്പ് വല്ലച്ചിറയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

murali

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില.

murali

ചാവക്കാട് ഒരുമനയൂർ സ്ഫോടനം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

murali
error: Content is protected !!