September 19, 2024
NCT
KeralaNewsThrissur News

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശൂരിൽ ടി.എൻ.പ്രതാപന് സീറ്റില്ല. പകരം കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാവും.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്.  തൃശൂരിലെ സിറ്റിങ് എം.പി ടി.എൻ.പ്രതാപന് സീറ്റില്ല. പകരം വടകരയിൽ നിന്നും കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാവും. വടകരയിൽ ഷാഫി പറമ്പിൽ എം.എൽ.എയോ, ടി.സിദ്ദിഖ് എം.എൽ.എയോ സ്ഥാനാർഥിയാവും. വ്യാഴാഴ്ച രാത്രി ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ടി.എൻ പ്രതാപന് അടുത്ത നിയമസഭാ സീറ്റിൽ സ്ഥാനാർഥിത്വം നൽകുന്നതാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വെച്ച നിർദേശത്തെ നേതാക്കൾ അംഗീകരിക്കുകയായിരുന്നു.

പത്മജയുടെ ബി.ജെ.പി പ്രവേശന വിവാദം ഏറ്റവും അധികം ചർച്ചയാവുക തൃശൂരിലാണെന്നതിനാൽ അതിനെ മറികടക്കാൻ ശക്തനായ നേതാവ് തന്നെ വേണമെന്നതാണ് കെ.മുരളീധരന്റെ പേരിലെത്തിയത്. നേരത്തെ വി.വി.രാഘവൻ ലോകസഭയിലേക്ക് തന്നെ കെ.മുരളീധരനെ തോൽപ്പിച്ച ചരിത്രം തൃശൂരിനുണ്ടെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിന് പ്രസക്തിയില്ലെന്നാണ് വിലയിരുത്തുന്നത്.

Related posts

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന കെ.എസ്.ശങ്കരന്‍ നിര്യാതനായി.

murali

ചേറ്റുവയിലെ ഗ്രാമീണ പത്രപ്രവർത്തകൻ വി. അബ്ദു അന്തരിച്ചു.

murali

അഴിമതിയെ ദേശ വൽക്കരിച്ച ഗവണ്മെന്റായി മാറി ബിജെപി ഗവണ്മെന്റ് -കെ ദിലീപ്കുമാർ.

murali
error: Content is protected !!