NCT
KeralaNewsThrissur News

വ്യാപാരികളുടെ കൂട്ട പരാതി; സീസൺ ചൈന സ്റ്റാളിന്‌ പഞ്ചായത്ത്‌ സ്റ്റോപ്പ്‌ മെമ്മൊ.

തൃപ്രയാർ : ഒരു വർഷത്തേക്കുള്ള ഫീസടച്ച്‌ വിവിധ തരം ലൈസൻസുകൾ എടുത്ത്‌ കച്ചവടം ചെയ്യുന്ന നാട്ടിലെ എല്ലാ തരം കച്ചവടക്കാരെയും തകർക്കുന്ന രീതിയിൽ സീസൺ സമയങ്ങളിൽ മാത്രം കുറച്ച്‌ ദിവസത്തേക്ക്‌ പൊട്ടിമുളക്കുന്നതും, പഞ്ചായത്തിന്റ്‌ അനുമതി പോലുമില്ലാതെ നാട്ടിക പഞ്ചാത്തിനെയും, പഞ്ചായത്ത്‌ പ്രസിഡന്റിനേയും വെല്ല് വിളിച്ച്‌ ഉന്നത ഉദ്ധ്യോഗസ്ഥരെ സ്വാധീനിച്ച്‌ അനധികൃതമായി തൃപ്രയാർ ബസ്‌ സ്റ്റാന്റിന്‌ സമീപം കെട്ടിപ്പൊക്കിയ സീസൺ സ്റ്റാളിന്റ്‌ നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ തടഞ്ഞു.

സീസൺ സമയങ്ങളിൽ വ്യാപാരികളുടെ തകർച്ചക്ക്‌ കാരണമാകുന്ന ഇത്തരം സ്റ്റാളുകൾക്ക്‌ നാട്ടിക പഞ്ചായത്ത്‌ പരിധിയിൽ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട്‌ 300ൽ പരം വ്യാപാരികൾ ഒപ്പിട്ട്‌ നൽകിയ പരാതി 6.3.24ന്‌ ചേർന്ന പഞ്ചായത്ത്‌ കമ്മറ്റി ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ സ്റ്റാളിന്‌ അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നാവശ്യപ്പെട്ട്‌ സ്റ്റോപ്പ്‌ മെമ്മൊ നൽകുവാനും തീരുമാനിച്ചു.

ഇതിനെ തുടർന്ന് 7.3.24 ന്‌ പഞ്ചായത്ത്‌ ഉദ്ധ്യോഗസ്ഥർ സ്റ്റാളിലെത്തി സ്റ്റോപ്പ്‌ മെമ്മൊ നൽകി നിർമ്മാണം തടഞ്ഞു. വ്യാപാരികളുടെ പരാതിയെ തുടർന്ന് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് പഞ്ചായത്ത്‌ പ്രസിഡന്റും, സെക്രട്ടറിയും ദിവസങ്ങൾക്ക്‌ മുൻപ്‌ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തിന്റ്‌ അവധി ദിനങ്ങൾ മുന്നിൽ കണ്ട്‌ രാത്രി സമയങ്ങളിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായിരുന്നു.

നാട്ടിലെ കച്ചവടക്കാരുടെ പ്രയാസങ്ങളും, കഷ്ടപ്പാടുകളും, തിരിച്ചറഞ്ഞ്‌ വ്യാപാരികൾക്ക്‌ അനുകൂലവും, ധീരവുമായ നിലപാടെടുത്ത്‌ സ്റ്റാളിന്‌ അനുമതി നിഷേധിച്ച നാട്ടിക ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  എം.ആർ.ദിനേശനേയും, പിന്തുണച്ച അംഗങ്ങളേയും, തൃപ്രയാർ – നാട്ടിക മർച്ചന്റ്സ്‌ അസോസിയേഷൻ അഭിനന്ദിച്ചു. പഞ്ചായത്ത്‌ തീരുമനം മറികടന്ന് സ്റ്റാൾ തുറന്ന് പ്രവർത്തിക്കുവാൻ ശ്രമിച്ചാൽ തടയുമെന്ന് തൃപ്രയാർ – നാട്ടിക മർച്ചന്റ്സ്‌ അസോസിയേഷൻ അറിയിച്ചു.

Related posts

യുവാവിനെ കുത്തിക്കൊന്നു.

murali

ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ.

murali

യുവതിക്ക് വാട്സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!