NCT
KeralaNewsThrissur News

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

മതിലകം കളരിപ്പറമ്പ് വായനശാല പ്രതിവർഷം നൽകി വരുന്ന പ്രൊഫ. എം. എൻ. വിജയൻ പുരസ്‌കാരം കവിയും, ലേഖകനും പ്രഭാഷകനും സാമൂഹ്യപ്രവർത്തകനുമായ  പി. എൻ. ഗോപീകൃഷ്‌ണന്. സാമൂഹ്യവും സാംസ്കാരികവും സാഹിത്യപരവുമായ സംഭാവനകൾ മുൻ നിർത്തിയാണ് കെ. സച്ചിദാനന്ദൻ ചെയർമാൻ ആയ ജൂറി പുരസ്‌കാരം നൽകാനുള്ള തീരുമാനം എടുത്ത്.  ആലങ്കോട് ലീലാകൃഷ്‌ണൻ, രേണു രാമനാഥൻ, സോമൻ താമരക്കുളം, ടി എ ഇക്‌ബാൽ, സുധീഷ് അമ്മവീട്, വി മനോജ് (മെമ്പർ സെക്രട്ടറി), എം എസ് ദിലീപ് (വായനശാലാ സെക്രട്ടറി) എന്നിവരാണ് ജൂറിയിലെ മറ്റു അംഗങ്ങൾ.

തന്റെ മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ, ഇടിക്കാലൂരി പനമ്പട്ടടി, അതിരപ്പിള്ളിക്കാട്ടിൽ, കവിത മാംസ ഭോജിയാണ് എന്നീ കവിതാസമാഹരങ്ങളിലൂടെ പ്രതിഭ തെളിയിച്ച ഗോപീകൃഷ്‌ണൻ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ, ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല, നാഥുറാം ഗോഡ്സേയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും എന്നീ ഗ്രന്ഥങ്ങളിലൂടെ സമകാലീന ഇന്ത്യൻ രാഷ്ട്രീയ- സാംസ്‌കാരികാവസ്ഥകളെ നിശിതമായ വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ട്.

ഒപ്പം സംഘടനാപ്രവർത്തനങ്ങളിലൂടെയും കേരളത്തിലും പുറത്തും നടത്തി വരുന്ന പ്രഭാഷണങ്ങളിലൂടെയും ഇന്ത്യയുടെ മന:സാക്ഷിയെ ഉണർത്താൻ നിരന്തരമായി പരിശ്രമിക്കുന്നുമുണ്ട്. ഫാസിസത്തിന്റെ ആഗമനത്തെ പ്രതിരോധിക്കുന്ന കേരളത്തിന്റെ ഒരു പ്രതീകം എന്ന നിലയിലാണ്, ആ വരവ് മുൻകൂട്ടിക്കണ്ട എം എൻ വിജയന്റെ പേരിലുള്ള ഈ പുരസ്‌കാരം ഗോപീകൃഷ്‌ണന് സമ്മാനിക്കുന്നതെന്ന് ജൂറി പ്രസ്‌താവിച്ചു. ഈ പുരസ്‌കാരം മുൻപ് ലഭിച്ചിട്ടുള്ളത് പ്രൊഫ. കെ. സച്ചിദാനന്ദൻ, ഡോ. സുനിൽ പി ഇളയിടം എന്നിവർക്കാണ്.

Related posts

രാഷ്ട്രീയ ഏകതാ ദിവസ് ലഹരിക്കെതിരെ റൺ ഫോർ യൂണിറ്റിയിൽ പങ്കുചേർന്ന് തൃശൂർ സിറ്റി പോലീസ്

murali

വാടാനപ്പള്ളിയിൽ പതിനാറുകാരനെ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർ മർദ്ദിച്ചതായി പരാതി.

murali

ട്രാഫിക് സി​ഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

murali
error: Content is protected !!