September 19, 2024
NCT
KeralaNewsThrissur News

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം നാളെ.

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം നാളെ. പുലർച്ചെ 4 ന് നടതുറക്കുന്നു. തുടർന്ന് ഗണപതിഹോമം,  ഉഷപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബാലി, ശീവേലി എന്നിവ നടക്കും. വൈകീട്ട് 4 മണിക്ക് കാഴ്ചശീവേലിക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവതിയുടെ തിടമ്പേറ്റി അഞ്ച് ഗജവീരന്മാരെ അണിനിരത്തി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും മേളവും നടത്തുന്നു. തുടർന്ന് ദീപാരാധനയ്ക്കുശേഷം വർണ്ണമഴ, രാത്രി 8 ന് നാടകം ഉണ്ടായിരിക്കും.

14-ാം തിയ്യതി ഭരണിദിവസം പുലർച്ചെ മൂന്നുമണി മുതൽ ആറുമണിവരെ ധീവര സമുദായങ്ങളുടെ നേതൃത്വത്തിൽ താലം വരവും , തുടർന്ന് 9 മണി മുതൽ 11.30 വരെ ഏഴ് ദേശങ്ങളിൽ നിന്നായി ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ വെട്ടുവ സമുദായത്തിന്റെ താലങ്ങൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.

തുടന്ന് പുലയ സമുദായത്തിന്റെ നേതൃത്വത്തിൽ കാളകളിയും, പറയ സമുദായത്തിന്റെ നേതൃത്വത്തിൽ ദാരികനും കാളി കളിയും ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന് തുടർന്ന് പട്ടാമ്പി കളരിക്കൽ പണിക്കർമാർ കൂത്തുമാടത്തിൽ നിന്ന് ക്ഷേത്രത്തിലെത്തി രാമശരം സമർപ്പിക്കുന്നതോടുകൂടി അശ്വതി വേല ആഘോഷങ്ങൾ സമാപിക്കുന്നു.

Related posts

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ കൊടുങ്ങല്ലൂർ സ്വദേശി പൊലീസിൽ കീഴടങ്ങി.

murali

കാഞ്ഞാണിയിൽ  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു.

murali

ബം​ഗാളിലെ സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.; 15 പേര്‍ മരിച്ചതായി റിപ്പോർട്ട്.

murali
error: Content is protected !!