September 19, 2024
NCT
KeralaNewsThrissur News

വിവാഹദിനത്തിൽ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊടുങ്ങല്ലൂർ : വിവാഹദിനത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ നാലര മാസത്തിന് ശേഷം മരിച്ചു. എടവിലങ്ങ് കാര ചാണാശ്ശേരി സത്യൻ്റെ മകൻ സുജിത്ത് (33)ആണ് മരിച്ചത്. സുജിത്തും എറണാകുളം നായരമ്പലം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടക്കാനിരുന്ന 2023 ഒക്ടോബർ 22 നായിരുന്നു അപകടം.

രാവിലെ 10 നായിരുന്നു മുഹൂർത്തം. അന്നേ ദിവസം പുലർച്ചെ 5.30 മണിയോടെ അഴീക്കോട് മേനോൻ ബസാറിൽ വെച്ചാണ് അപകടം ഉണ്ടായത്. മത്സ്യം വാങ്ങാൻ ബൈക്കിൽ അഴീക്കോട് ജെട്ടിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്ത് നാലര മാസത്തിനിടെ ആറോളം ആശുപത്രികളിലായി ചികിത്സിയിലായിരുന്നു.

Related posts

കത്രീന നിര്യാതയായി.

murali

ഏങ്ങണ്ടിയൂരിൽ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്‌ചകൾ.

murali

വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ; യുവാവും, യുവതിയും പാലക്കാട് നിന്നും പിടിയില്‍.

murali
error: Content is protected !!