NCT
KeralaNewsThrissur News

എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ചാഴൂർ : എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ ജില്ലാ കൗൺസിൽ അംഗം വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കെ എസ് മോഹൻദാസ് അധ്യക്ഷനായി.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ വർഗ്ഗീസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ പി സന്ദീപ്, ഷീല വിജയകുമാർ, സിപിഐ എം ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ കെ എം ജയദേവൻ, കെ കെ രാജേന്ദ്രബാബു, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ അനിൽ, എൻ ജി ജയരാജ്, വി ആർ ബിജു, ജെഡിഎസ് ജില്ലാ സെക്രട്ടറി ഷൺമുഖൻ വടക്കുംപറമ്പിൽ എന്നിവർ സംസാരിച്ചു.

501 അംഗ ജനറൽ കമ്മിറ്റിയെയും 175 അംഗ എക്സി. കമ്മിറ്റിയെയും തീരുമാനിച്ചു. ഭാരവാഹികൾ : കെ എസ് മോഹൻദാസ് (പ്രസിഡൻ്റ്, പി ആർ കൃഷ്ണകുമാർ (സെക്രട്ടറി), എ ബി ജയപ്രകാശ് (ട്രഷറർ).

Related posts

ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു..

murali

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali

വയനാട് ദുരന്തബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ മുൻ വൈസ്-ചെയർമാനും കുടുംബവും.

murali
error: Content is protected !!