വാടാനപ്പിള്ളിയിൽ കേബിൾ വലിക്കുന്നതിനിടെ വൈദ്യുതി തൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ഗുരുതര പരിക്ക്. കേരള വിഷൻ കേബിൾ ജീവനക്കാരനായ കണ്ടശ്ശാങ്കടവ് സ്വദേശി മേച്ചൂർ വീട്ടിൽ ജയരാജിന് (42) ആണ് ഷോക്കേറ്റത്. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂരിൽ അശ്വിനി ആശുപത്രിൽ പ്രവേശിപ്പിച്ചു. രാവിലെ വാടനപ്പിള്ളി ഗണേശമംഗലത്ത് ആണ് അപകടം. കേബിൾ വലിക്കുന്ന പ്രവൃത്തിക്കിടെയാണ് അപകടം.
previous post