September 20, 2024
NCT
KeralaNewsThrissur News

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

പഴയന്നൂരില്‍ ബസില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്തുകുളങ്ങര വീട്ടില്‍ 27 വയസുള്ള ശരത് കുമാര്‍ ആണ് മരിച്ചത്. വെല്‍ഡിംങ് വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ പഴയന്നൂര്‍ പറക്കുളത്തായിരുന്നു അപകടം.

പഴയന്നൂരിൽ നിന്ന് ബൈക്കിൽ ആലത്തൂരിലേക്ക് പോവുകയായിരുന്ന ശരത് എതിരെ പഴയന്നൂരിലേക്ക് വരികയായിരുന്ന കൃഷ്ണകൃപ എന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പഴയന്നൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇടിക്കുകയായിരുന്നു.

Related posts

നാട്ടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

murali

മണപ്പുറത്തെ വിവിധ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിച്ചു.

murali

നിരോധിത വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു.

murali
error: Content is protected !!