September 19, 2024
NCT
KeralaNewsThrissur News

മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.

ചേർപ്പ് : വല്ലച്ചിറയിൽ വീടിനു മുന്നിലെ ഓട് കൊണ്ടുള്ള പഴയ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യു.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ്. ഇന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സഹോദരി:  അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി, (വല്ലച്ചിറ ഗവ.യു.പി.സ്കൂൾ)

Related posts

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.

murali

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു.

murali

കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മദിനാചരണം നടത്തി.

murali
error: Content is protected !!