September 19, 2024
NCT
KeralaNewsThrissur News

പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം.

പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം. ശരീരത്തില്‍ മുറിപ്പാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് പേരാമ്പ്ര നെച്ചാട് അള്ളിയോറത്തോട്ടില്‍ 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയശേഷമാണ് അനുവിനെ കാണാതായത്. പിന്നീട് പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടില്‍ അര്‍ധനഗ്‌നയായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവ സമയത്ത് പ്രദേശത്തെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സ്വര്‍ണം വിറ്റത് ആരെന്ന് കണ്ടെത്താനും ശ്രമം. പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.

Related posts

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റർനെറ്റിൽ കത്തിക്കയറുന്നു.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുകയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; താന്ന്യം സ്വദേശിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

കുന്നംകുളം മുനിസിപ്പല്‍ ജംഗ്ഷന്‍ ടവറിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം.

murali
error: Content is protected !!