September 19, 2024
NCT
KeralaNewsThrissur News

വാടാനപ്പള്ളി ഗണേശമംഗലത്ത് വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവ് സഹിതം രണ്ട് പേരെ പോലീസ് പിടികൂടി.

വാടാനപ്പള്ളി : വാഹന പരോശോധനക്കിടെ 20 കിലോ കഞ്ചാവ് സഹിതം രണ്ട് പേരെ പോലീസ് പിടികൂടി.  ദേശിയ പാത അറുപത്തി ആറ് ഗണേശമഗലത്ത് ഇന്ന് രാവിലെ വാടാനപ്പള്ളി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുപത് കിലോ കഞ്ചാവ് പിടികൂടിയത്.

തൃശൂർ അരനാട്ടുകര ലാലൂർ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കൻ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും, വാടാനപ്പിള്ളി പോലീസും ചേർന്ന് പിടികൂടിയത്. കാറിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്, തീരദേശമേഖലിയിൽ വിതരണം ചെയ്യാനാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.

Related posts

പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു.

murali

ജൂലൈ 8ന് റേഷൻ കട സമരം.

murali

സ്വകാര്യ ബസിനടിയിൽ പെട്ട് സൈക്കിൾ യാത്രികന് ദാരുണ അന്ത്യം.

murali
error: Content is protected !!