NCT
KeralaNewsThrissur News

തൃപ്രയാർ തേവർ സേതു കുളത്തിൽ ആറാടി.

ഗ്രാമ പ്രദക്ഷിണത്തിനായി തൃപ്രയാർ തേവർ എഴുന്നള്ളി. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ എറണാകുളം ശിവകുമാറിൻ്റെ പുറത്തേക്ക് തേവരുടെ സ്വർണ്ണക്കോലം കയറ്റിയപ്പോൾ ഭക്തർ നാണയവൃഷ്ടി ചൊരിഞ്ഞു. തുടർന്ന് സേതു കുളത്തിൽ ആറാട്ടിനായി 5 ആനകളുടെ അകമ്പടിയോടെ പുറപ്പെട്ടു.  മച്ചാട് ജയറാം മച്ചാട് ഗോപാലൻ, മച്ചാട് ധർമ്മൻ പുതുപ്പള്ളി അർജുനൻ എന്നീ ആനകൾ ഇരു വശങ്ങളിലും അകമ്പടിയായി. സേതു കുളത്തിലേക്ക് ശംഖ മദ്ദള മംഗളധ്വനികൾ മുഴക്കി എഴുന്നള്ളിയ തേവർക്ക് നാട്ടുകാർ രാജകീയ വരവേൽപ്പാണ് നൽകിയത്. തുടർന്ന് സേതുകുളത്തിൽ ആറാട്ടും നടന്നു.

Related posts

അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്; തീരങ്ങളിൽ റെഡ് അലേർട്ട്.

murali

ബീന മുരളി സിപിഐയിൽ നിന്ന് രാജിവച്ചു.

murali

കോൺഗ്രസ്‌ സമരം ഫലം കണ്ടു. നാട്ടിക കുടുംബാരോഗ്യ കേന്ദ്രം ഇനി മുതൽ വൈകീട്ട് 6 മണി വരെ പ്രവർത്തിക്കും.

murali
error: Content is protected !!