ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിന് മുന്നോടിയായി ചമയ പ്രദർശനം ആരംഭിച്ചു. ശാസ്താവിന്റെ എഴുന്നെള്ളിപ്പുകൾക്കു വേണ്ടി ഈ വർഷം ഭക്തർ സമർപ്പിച്ച ചമയങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള കോലങ്ങൾ , നെറ്റിപ്പട്ടങ്ങൾ , പട്ടുകുടകൾ, വക്കകൾ , മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം, കൈപ്പന്തം തുടങ്ങിയവയുടെ പ്രദർശനമാണ് ആരംഭിച്ചത്. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിലാണ് പ്രദർശനം. പ്രദർശനം നാല് ദിവസം കൂടി തുടരും.
previous post