September 19, 2024
NCT
KeralaNewsThrissur News

ആരാണീ വി ഐ പി; ആസ്വാദ്യമായി സമ്മതിദായക ബോധവല്‍ക്കരണ ഓട്ടന്‍തുള്ളല്‍.

തൃശ്ശൂര്‍ :  ‘വോട്ട് ചെയ്യൂ വി ഐ പി ആകൂ’ ജില്ലയിലെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്രു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച സമ്മതിദായക ബോധവല്‍ക്കരണ ഓട്ടന്‍തുള്ളല്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഫോക്ലോര്‍ അക്കാദമി പുരസ്‌കാര ജേതാവുമായ രാജീവ് വെങ്കിടങ്ങാണ് ‘വി ഐ പി ചരിതം’ എന്ന പേരില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ എങ്ങിനെ പേരു ചേര്‍ക്കാം, അപേക്ഷകളും ആക്ഷേപങ്ങളും എവിടെ സമര്‍പ്പിക്കാം, പോളിങ് സ്റ്റേഷനില്‍ വോട്ടു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍, വെബ് സൈറ്റ് വിലാസം തുടങ്ങിയ വിശദാംശങ്ങളാണ് ഓട്ടന്‍തുള്ളലില്‍ ഉള്‍ക്കൊള്ളിച്ചത്.

വിശദാംശങ്ങളെ ഹാസ്യാത്മകമായും സരസമായും 20 മിനിട്ടില്‍ അവതരിപ്പിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണമാണ് ഓട്ടന്‍ തുള്ളലിലൂടെ ലക്ഷ്യമാക്കിയത്. തൃശ്ശൂര്‍ ഗവ. ലോ കോളേജിലും വിമല കോളേജിലും ഓട്ടന്‍തുള്ളല്‍ അരങ്ങേറി.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു.

murali

സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി: നികുതി വെട്ടിപ്പ് കേസ് റദ്ദാക്കില്ല.

murali

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ.

murali
error: Content is protected !!