September 20, 2024
NCT
KeralaNewsThrissur News

പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ പുരസ്കാരം.

കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ പുരസ്കാരം. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്ക്കാരം ലഭിക്കുന്നത്.  2012 ൽ സുഗതകുമാരി ടീച്ചറാണ് അവസാനമായി സരസ്വതി സമ്മാൻ പുരസ്കാരം നേടിയ മലയാളി.

1995 ൽ ബാലാമണിയമ്മും 2005 ൽ കെ അയ്യപ്പപ്പണിക്കരുമാണ് ഇതിന് മുമ്പ് സരസ്വതി സമ്മാൻ പുരസ്കാരം നേടിയത്.  പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്പവും പൊന്നാടയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് സരസ്വതി സമ്മാൻ.

മുൻ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അധ്യക്ഷനായ സമിതിയുടേതാണ് പ്രഖ്യാപനം. അഭിമാനകരമായ നിമിഷമാണെന്നും ലോകത്തിന് മുന്നിൽ നമ്മുടെ ഭാഷ ഏറ്റവും ശ്രേഷ്ഠമെന്ന് വിളിച്ചു പറയുന്നതാണ് പുരസ്ക്കാരമെന്നും പ്രഭാവർമ്മ പ്രതികരിച്ചു.

Related posts

ദിനില്‍കുമാര്‍ നിര്യാതനായി.

murali

മതിലകം പുതിയകാവ് വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്.

murali

ഒല്ലൂരിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി.

murali
error: Content is protected !!