തൃശൂർ : LDF സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. എൻഡിഎ തൃശൂർ ജില്ല കോർഡിനേറ്ററാണ് പരാതി നൽകിയത്. ഇലക്ഷൻ കമ്മീഷന്റെ അംബാസിഡർ ആയ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പ്രചരിപ്പിച്ചത് ചട്ടലംഘനമെന്നാണ് പരാതി. തൃശ്ശൂരിൽ സ്ഥാനാർഥിയാകുന്നതിൽ നിന്ന് സുനിൽകുമാറിനെ തടയണമെന്നാണ് പരാതിയിലെ ആവശ്യം. വരണാധികാരിയായ ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്.
തൃശൂർ സീതറാം മിൽസിൽ പുതിയ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്ന് സുനിൽ കുമാർ പറഞ്ഞു. ടോവിനോയും താനും നല്ല സുഹൃത്തുക്കൾ. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം.