NCT
KeralaNewsThrissur News

ദേശീയപാതയിൽ കാന പണി; തൃപ്രയാർ തേവരുടെ യാത്രയ്‌ക്ക്‌ തടസ്സമാകും.

തൃപ്രയാർ തേവരുടെ യാത്രയ്‌ക്ക് തടസ്സമായി പുതിയ ദേശീയപാതയിൽ കാന പണി. വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറാണ് കാനയ്‌ക്ക് വേണ്ടി കുഴിയെടുത്തത്. ബുധനാഴ്ച വെന്നിക്കൽ ക്ഷേത്രത്തിലെ പറയ്‌ക്കും, കോതകുളം ആറാട്ടിനും, പൈനൂരിലെ ചാലുകുത്തലിനും തേവർ എഴുന്നള്ളുന്നത് ഈ വഴിയാണ്.

വഴിയിൽ ആഴത്തിലുള്ള കുഴിയായതിനാൽ തേവരുടെ തിടമ്പേറ്റുന്ന ആനയ്ക്ക് ഇറങ്ങാൻ പറ്റില്ല. ദേവസ്വം അധികൃതർ എ.ഡി.എമ്മിനേയും, കോതകുളം ആറാട്ട് കമ്മിറ്റി ദേശീയപാതയുടെ കരാറുകാരായ ശിവാലയയേയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കുഴി മൂടിയില്ലെങ്കിൽ തേവരുടെ യാത്ര പ്രതിസന്ധിയിലാവും.

Related posts

വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്.

murali

ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും.

murali
error: Content is protected !!