സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ (83) അന്തരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശിയാണ്. വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
2016 മുതൽ 2020 വരെ സംഗീത നാടക അക്കാദമി സെക്രട്ടറിയായിരുന്നു. ഈ കാലയളവിൽ കലാകാരന്മാർക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. കേരള കലാമണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കലാരംഗവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.